ദർശനം
പളനിക്ക് പോണമെന്നമ്മ പറഞ്ഞു.
പളനിമല പാണ്ടിനാട്ടിലാണമ്മേ
ഈ നാടുവിട്ടങ്ങുപോകുന്ന പോക്കേൽ
ആണ്ടവനുണ്ടടോ കാത്തിടുവാർ...
ജീവിതപ്രാരാബ്ധ പ്പടികള്കേറി
ആണ്ടവൻമുന്പിലെത്തിടും നേരം
ഭാരങ്ങളൊക്കെപ്പടിക്കലിറക്കിസന്നിധാനത്തെത്തി തേവരെക്കൂപ്പി
നാടായനാടെല്ലാം ചുറ്റിതിരിഞ്ഞ്
നേരിൻഞരന്പുകളെകീറിമുറിച്ച്
അഭയാർത്തരായി സ്ഥലത്തുചെല്ലുന്പോവള്
ആണ്ടവനഭയം,സുകൃതമീജന്മം...
(ദർശനമെന്നമൂർത്തതയിലേക്കുളള യാത്രയാണ് ജീവിതം )